'വിദ്വേഷ പരാമര്‍ശങ്ങള്‍ ഇല്ല': പി.സി ജോര്‍ജിന് പിന്തുണയുമായി കെസിബിസി

'വിദ്വേഷ പരാമര്‍ശങ്ങള്‍ ഇല്ല': പി.സി ജോര്‍ജിന് പിന്തുണയുമായി കെസിബിസി

കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി).

അദേഹത്തിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇല്ലെന്നും പ്രസംഗത്തില്‍ ഒരു പ്രത്യേക മതത്തെപ്പറ്റിയും പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കെസിബിസി അറിയിച്ചു. ലഹരി ആക്രമണങ്ങളെ നിസാരവല്‍ക്കരിക്കാനും വിഷയത്തില്‍ നിന്ന് വ്യതിചലിക്കാനുമുള്ള നീക്കവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെസിബിസി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച പാലായില്‍ കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് മീനച്ചില്‍ താലൂക്കില്‍ നിന്ന് മാത്രം നാനൂറ് പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞത്.

പ്രസംഗത്തില്‍ ഇതിനോടകം മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ തിരക്കിട്ട് നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നിയമോപദേശം തേടാനാണ് തീരുമാനം. ഇതിന് ശേഷം തുടര്‍ നടപടി വേണോ എന്ന് തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.