ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 3962 ലധികം സ്‌കൈപ്പ് ഐഡികളും 83,668 വാട്സാപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി സഞ്ജയ് ബന്തികുമാറാണ് ഇക്കാര്യം അറിയിച്ചത്.
നിയമപാലകരായി ആള്‍മാറാട്ടം നടത്തി വ്യക്തികളെ കബളിപ്പിക്കാനും ഇരകളോട് പണം കൈമാറാന്‍ നിര്‍ബന്ധിക്കാനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. 2022 നും 2024 നും ഇടയില്‍ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുടെയും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളുടെയും എണ്ണം ഏകദേശം മൂന്നിരട്ടിയായെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2022 ല്‍ 39,925 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 91.14 കോടി രൂപയുടെ തട്ടിപ്പ്. 2024 ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിച്ചു. തട്ടിപ്പ് 1935.51 കോടി രൂപയിലേക്ക് ഉയര്‍ന്നു. 2025 ഫെബ്രുവരി 28 വരെ 210.21 കോടി രൂപയുമായി ബന്ധപ്പെട്ട 17,718 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 7.81 ലക്ഷത്തിലധികം സിംകാര്‍ഡുകളും 2,08,469 ഐഎംഇഐകളും ബ്ലോക്ക് ചെയ്തതതായും സര്‍ക്കാര്‍ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിച്ച് സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ കോളര്‍ ട്യൂണ്‍ പ്രചാരണം ആരംഭിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.