കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവ് നേരത്തേ പുറത്തിറങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനാണ് ധാരണ. ഇവിടെ സ്ഥലം തികയാതെ വന്നാല്‍ നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കും. 215 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പുനരധിവാസ പദ്ധതിയുടെ ഭാഗമാകാതെ 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈപ്പറ്റുന്നവരും ഉണ്ടാകാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
അങ്ങനെയാണെങ്കില്‍ വീടുകള്‍ വേണ്ടി വരുന്നവരുടെ അന്തിമ കണക്കെടുത്ത ശേഷമാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക. ശേഷിക്കുന്നത് എത്ര പേരാണെന്ന് വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വയനാട് ദുരിത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിനായാണ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ഹാരിസണ്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.