ഈ മാസം അവസാനം ഓടിത്തുടങ്ങും; ലോകത്തിലെ ഏറ്റവും കരുത്തുള്ള ഹൈഡ്രജന്‍ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ

ഈ മാസം അവസാനം ഓടിത്തുടങ്ങും; ലോകത്തിലെ ഏറ്റവും കരുത്തുള്ള ഹൈഡ്രജന്‍ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഹൈഡ്രജന്റെ കരുത്തില്‍ കുതിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 31 ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ ഗതാഗതം ഡീസലില്‍ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറിയതിന് ശേഷമുള്ള സുപ്രധാന ചുവടുവെപ്പാണിത്. നിലവില്‍ നാല് രാജ്യങ്ങളില്‍ മാത്രമാണ് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ മാസം അവസാനത്തോടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

ട്രെയിനിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും. ആറ് ബോഗികളുള്ള ട്രെയിനിന് 2,638 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും ഹൈഡ്രജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിനായി രൂപകല്‍പന ചെയ്ത മൂന്ന് പ്രത്യേക കോച്ചുകളും ഇന്ധന സെല്‍ കണ്‍വെര്‍ട്ടറുകള്‍, ബാറ്ററികള്‍, എയര്‍ റിസര്‍വോയറുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങളും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

'ഹൈഡ്രോജന്‍ ഫോര്‍ ഹെറിറ്റേജ്''എന്ന പദ്ധതിയുടെ ഭാഗമായി പൈതൃക-മലയോര റൂട്ടുകളിലിലായി 35 ട്രെയിനുകളാണ് അവതരിപ്പിക്കുന്നത്. ഒരു ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ 150 കോടി രൂപയോളം ചെലവ് വരും. ഇതില്‍ 70 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്.

കാര്‍ബണ്‍ രഹിതം, ഉയര്‍ന്ന ഊര്‍ജ്ജ കാര്യക്ഷമത, മെയ്ന്റനന്‍സ് കുറവ്, ശബ്ദരഹിതം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതല്‍ പവര്‍ ഉള്ളതുമായി ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഒന്നായിരിക്കും ഇന്ത്യയിലേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.