ഡെന്‍വര്‍: ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. കൊളറാഡോ സ്പ്രിങ്സിൽ നിന്നും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് എഞ്ചിനില്‍ നിന്നും തീ പടര്‍ന്നത്. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 178 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വീഡിയോയില്‍ വിമാനം ഒഴിപ്പിക്കുന്നതിനിടെ യാത്രക്കാരെ വിമാനത്തിന്റെ ചിറകിലേക്ക് നിര്‍ബന്ധിതമായി ഇറക്കിയതായി കാണാം. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്ന് വരുന്നതും തീ നാളങ്ങള്‍ ഉയരുന്നതും കാണാം. തീ പൂര്‍ണമായും അണച്ചെങ്കിലും തീപിടിത്തത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം അമേരിക്കയില്‍ വിമാന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.