മുതിർന്ന പൗരന്മാർക്ക് റോഡുകളില്‍ പരിഗണന ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ക്യാംപെയിന്‍ ആരംഭിച്ച് അജ്മാന്‍ പോലീസ്. അവരോടിക്കുന്ന വാഹനങ്ങളുടെ പുറകില്‍ പ്രത്യേക സ്റ്റിക്കർ പതിക്കും. ഇതോട മറ്റ് ഡ്രൈവമാർക്ക് മുതിർന്ന പൗരനാണ് വാഹനമോടിക്കുന്നതെന്ന് മനസിലാക്കി കരുതലെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.സ്ലോ ഡൗണെന്ന പേരിട്ട ക്യാംപെയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും.
എമിറേറ്റിലെ മുതിർന്ന പൗരന്മാരുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമൂഹിക സുരക്ഷാ വിഭാഗവുമായി കൈകോർത്താണ്, അജ്മാന്‍ പോലീസ് ക്യാംപെയിന്‍ തുടങ്ങിയിട്ടുളളത്. ഓരോരുത്തരുടേയും മാതാപിതാക്കള്‍ ഉള്‍പ്പടെയുളള മുതിർന്നവർ പുതിയ തലമുറയ്ക്കായി ഒരു പാട് കാര്യങ്ങള്‍ ചെയ്തവരാണ്. അവർക്ക് ബഹുമാനവും ആദരവും തിരിച്ചുനല്കാനുളള അവസരമായി ഇതിനെ കാണണമെന്ന് അജ്മാന്‍ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുളള അല്‍ നുഐമി പറഞ്ഞു. റോഡുകളിലെ അവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.