പിതൃവേദിയുടെ 'സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം മാർച്ച് 15 ന്; ആവേശകരമായ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

പിതൃവേദിയുടെ 'സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം മാർച്ച് 15 ന്; ആവേശകരമായ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ ''സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ ഡാഡ് ബാഡ്മിന്റൺ മത്സരം മാർച്ച് 15 ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാല് വരെ ബാലിമമിലെ പോപ്പിൻ്റ് ട്രീ കമ്യൂണിറ്റി സ്പോർഡ്സ് സെൻ്ററിൽ (Poppintree Community Sport Centre, Balbutcher Ln, Ballymun, Dublin) നടക്കും.

സീറോ മലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ ഉൽഘാടനം പിതൃവേദിയുടെ റീജണൽ ഡയറക്ടർ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ നടത്തും. ഫാ സെബാൻ സെബാസ്റ്റ്യന്‍, ഫാ. ബൈജു കണ്ണംപിള്ളി എന്നിവർ അനുഗ്രഹ സന്ദേശവും സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, SMCC ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പിള്ളി എന്നിവർ ആശംസകളും അർപ്പിക്കും.

സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിക്കും.

42 ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയികൾക്ക് ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ ഉടമസ്ഥതയിലുള്ള യൂറേഷ്യ സൂപ്പർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്പൈസ് വില്ലേജ് (Spice Village Indian Cuisine, Eurasia Supermarket) നൽകുന്ന 501 യൂറോയും സീറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും നൽകുന്നു . രണ്ടാം സ്ഥാനക്കാർക്ക് അയർലണ്ടിൽ വിശ്വസ്ഥയിലും ഗുണമേന്മയിലും ഒന്നാമതായി നിലകൊള്ളുന്ന മലയാളികൾ നേതൃത്വം കൊടുക്കുന്ന ''BLUECHIPS TILES കമ്പനി സ്പോൺസർ ചെയ്യുന്ന 301 യൂറോ ക്യാഷ് പ്രൈസും സീറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും, മൂന്നാമത് എത്തുന്ന ടീമിന് മലയാളിയുടെ നേതൃത്വത്തിൽ പ്രമുഖ കാർ സെയിൽ സ്ഥാപനമായ ഓട്ടോ എക്സ്പോർട്ട് ഡബിൽ (Auto Expert Dublin -Car sales & Service) ഉടമ സണ്ണി ജോസ് ([email protected] ) സ്പോൺസർ ചെയ്യുന്ന 201 യൂറോ ക്യാഷ് പ്രൈസും സീറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും നൽകും. പ്ലെയർ ഓഫ് ദി ടൂർണമെന്റ് വിജയിക്ക് വിൻസന്റ് നിരപ്പേൽ നൽകുന്ന 101 യൂറോയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.

സൂപ്പർ ഡാഡ് മത്സരത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ കൃത്യം 9.30 ന് ആരംഭിക്കും. ഡബ്ലിൻ റീജിയൻ പിതൃവേദി ഒരുക്കുന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിതൃവേദിയുടെ റീജണൽ ഡയറക്ടർ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കായി സിബി: 0894488895,ജിത്തു: - 0870619820.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.