സാന്റോ ഡൊമിംഗോ : ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ട കാനയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കിയുടെതെന്ന് കരുതുന്ന വസ്ത്രങ്ങൾ കണ്ടെത്തി. ഇന്ത്യൻ വംശജയായ വിദ്യാർത്ഥിയെ കാണാതായ ബീച്ചിലെ ഒരു ലോഞ്ച് ചെയറിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെടുത്തത്. മണൽ കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു ജോടി ചെരിപ്പുകളും കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
സുദിക്ഷയെ കാണാതായ രാത്രിയിൽ പകർത്തിയ നിരീക്ഷണ ദൃശ്യങ്ങളിൽ വിദ്യാർത്ഥി അവസാനമായി ധരിച്ചിരുന്ന വസ്ത്രവുമായി ഇപ്പോൾ ഈ ബീച്ചിൽ നിന്നും കണ്ടെത്തിയ വസ്ത്രത്തിന് വളരെയേറെ സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടന്നതിന്റെയോ ആക്രമണം നേരിട്ടതിന്റെയോ ഒന്നും സൂചന വസ്ത്രത്തിൽ ഇല്ല. സുദീക്ഷ തന്റെ വസ്ത്രങ്ങൾ ലോഞ്ച് ചെയറിൽ ഉപേക്ഷിച്ച ശേഷം മറ്റൊരു വസ്ത്രം ധരിച്ച് കടലിലേക്ക് ചാടി മരിച്ചതാകാമെന്നാണ് അധികൃതരുടെ അനുമാനം. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.
പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കൊണങ്കിയെ മാർച്ച് ആറിന് പുലർച്ചെയാണ് കാണാതായത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനാണ് ഇവർ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.