പാലാ: ലഹരിക്കെതിരെ നാര്‍ക്കോട്ടിക് ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്സ്, സേ നോ ടു ഡ്രഗ്സ്' രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരുവിധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെക്കൊണ്ട് മാത്രം ഈ വിപത്തിനെ അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ ഇതിനെ തടയാന്‍ സാധിക്കും.

സമൂഹത്തിന്റെ ഈ അവസ്ഥയിലും നമുക്ക് പരസ്യമായി പറയാന്‍ കഴിയാത്ത പല കാര്യങ്ങളും ഉണ്ട് എന്നുള്ളതാണ് ഒരു ന്യൂനത എന്നും അദേഹം വ്യക്തമാക്കി. ഒറ്റയ്ക്ക് ഇതിനെതിരെ പോരാടാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പോരാടുക എന്നുള്ളതാണ് പരിഹാരമെന്നും അതിനായി ലഹരിക്കെതിരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കേരള സമൂഹം ഒറ്റക്കെട്ടായി ഒരുമിച്ചിറങ്ങണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.
പാലാ ബിഷപ്പ്‌സ് ഹൗസില്‍ നടന്ന പരിപാടിയില്‍ ജാഥാ ക്യാപ്ടന്‍ പ്രസാദ് കുരുവിളയ്ക്ക് ലഹരിയെ കീഴ്‌പ്പെടുത്താനുള്ള കരുത്തിന്റെ പ്രതീകമായി ഗദ നല്‍കി ഫാദര്‍ ജേക്കബ് വെള്ളമരുതങ്കല്‍ ജാഥാ സന്ദേശം പകര്‍ന്നു.
പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലമ്പറമ്പില്‍, സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, ബിജി ജോജോ, ലീനാ സണ്ണി, ജോസിന്‍ ബിനോ, വി.സി പ്രിന്‍സ്, ഷീബാ ജിയോ, സിജി ടോണി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, നീനാ ചെറുവള്ളി, സാബു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.