നോമ്പുകാല തീർത്ഥാടനത്തിന് ഇസ്രയേലിലെ മലയാളി ക്രൈസ്തവർ തുടക്കം കുറിച്ചു; താബോർ മലയിലേക്ക് ആത്മീയ യാത്ര നടത്തി

നോമ്പുകാല തീർത്ഥാടനത്തിന് ഇസ്രയേലിലെ മലയാളി ക്രൈസ്തവർ തുടക്കം കുറിച്ചു; താബോർ മലയിലേക്ക് ആത്മീയ യാത്ര നടത്തി

ടെൽ അവീവ്: ഇന്ത്യൻ ചാപ്ലൻസി ഹോളിലാൻഡ് മലയാളം കമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ നോമ്പുകാല തീർത്ഥാടനം താബോർ മലയിലേക്ക് നടന്നു. ആത്മീയ യാത്രക്ക് ചാപ്ലൻസി ഇൻചാർജ് ഫാ. പ്രദീപ് കള്ളിയത്ത് ഒ ഫ്‌ എം നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ 9.30 ഓടെ കുരിശിന്റെ വഴി ചൊല്ലി മല കയറി. ഫാ. ജെയിന്റെ മുഖ്യ കർമികത്വത്തിൽ താബോർ മലയിൽ ദിവ്യബലി അർപ്പിച്ചു. ഫാ. സെബാസ്റ്റ്യൻ വചന പ്രഘോഷണം നടത്തി.



ഫാ. പ്രദീപ് കള്ളിയത്ത്, ഫാ. ജോർജ്, ഫാ. സനീഷ്, ഫാ. ടിനു, ഫാ. ആൽബർട്ട്, ഫാ. പനിമയം, ഫാ. ജെയിൻ,ഫാ. സെബാസ്റ്റ്യൻ, ഫാ. കെന്നഡി എന്നിവർ ആത്മീയ യാത്രയിൽ പങ്കെടുത്തു. ഇസ്രയേലിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള ഏകദേശം 350 മലയാളികൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.