മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഐപിഎല്‍ പുതിയ സീസണിലെ ഔദ്യോഗിക കമന്ററി പാനലില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐപിഎല്‍ കമന്ററി പാനല്‍ പട്ടികയില്‍ പത്താന്റെ പേരില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണുകളില്‍ കമന്ററി പാനലിലെ പ്രധാന അംഗമായിരുന്നു ഇര്‍ഫാന്‍ പഠാന്‍.
പഠാന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണെന്ന് ചില ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ പരാമര്‍ശങ്ങള്‍കേട്ട് ഒരു ഇന്ത്യന്‍ താരം പഠാന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായി കായിക വെബ്സൈറ്റായ മൈഖേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേറെയും ചില കളിക്കാര്‍ പഠാനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
താരങ്ങളുടെ പരാതിയെത്തുടര്‍ന്ന് കമന്ററി പാനലില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെയാളല്ല ഇര്‍ഫാന്‍. സഞ്ജയ് മഞ്ജരേകര്‍, ഹര്‍ഷ ഭോഗലെ തുടങ്ങിയ പ്രമുഖര്‍ക്കെതിരെയും ഇത്തരത്തിലുള്ള നടപടികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്.
അതേസമയം പുറത്താക്കിയതിന് പിന്നാലെ ഇര്‍ഫാന്‍ പഠാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. തന്റെ വിശകലനങ്ങള്‍ ഇതിലൂടെ പങ്കുവെക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.