'ബുക്കിഷി'ലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

'ബുക്കിഷി'ലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഷാർജ:  അടുത്തമാസം(നവംബർ) 4 മുതൽ 14 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.  മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഒാർമ തുടങ്ങിയവ രചയിതാവിൻ്റെ പാസ്പോർട് സൈസ് ഫൊട്ടോ, മൊബൈൽ ഫോൺ നമ്പർ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ ഇൗ മാസം 15–ാം തിയതിക്ക് (2020 ഒക്ടോബർ–15) മുൻപായി അയക്കണം. മലയാളത്തിൽ‌ ടൈപ്പ് ചെയ്ത് വേർഡ് ഫയലില്‍ ലഭിക്കുന്ന സൃഷ്ടികളിൽ യോഗ്യമായവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /058 669 3840/ 055 3233 836/0567376371. ഇത് തുടർച്ചയായ ആറാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

ഇ–മെയില്‍: [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.