കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ച നാളെ തുടങ്ങും. ഓരോ ജില്ലയില്‍ നിന്ന് പരിഗണിക്കേണ്ടവരുടെ അതാത് ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ചാകും സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം.
ഇന്നലെ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി സംസ്ഥാന നേതൃത്വത്തിനു കൈമാറണം. ഇത് നാല്, അഞ്ച് തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികയ്ക്കു രൂപംനല്‍കും.
രണ്ടു തവണ നിയമസഭാംഗമായവരെ ഇത്തവണ ഒഴിവാക്കി സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുക എന്നതാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതു മാനദണ്ഡം. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാകും തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.