കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. നഷ്ടപരിഹാര തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടി വയ്ക്കണം.
നഷ്ടപരിഹാര തുക ഖുറവാണെന്ന് കാണിച്ച് എസ്‌റ്റേറ്റ് ഉടമകള്‍ പൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ മാസം 27 ന് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കാനിരിക്കേയാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്.
എസ്റ്റേറ്റിനുള്ള നഷ്ടപരിഹാര തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്. ആ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെയ്ക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമ്മതിച്ചു. അതനുസരിച്ച് തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചാല്‍ ഉടന്‍ തന്നെ ഭൂമി സര്‍ക്കാരിന് ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം.
എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള പച്ചക്കൊടി കാണിച്ചെങ്കിലും നഷ്ടപരിഹാര തുകയെ സംബന്ധിച്ച മാനദണ്ഡം സര്‍ക്കാരിന് കോടതിയെ അറിയിക്കേണ്ടി വരും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിനൊപ്പം പരിഗണിച്ച ഹാരിസണ്‍ എസ്റ്റേറ്റ് തല്‍കാലത്തേക്ക് ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇനി ഹാരിസണ്‍ ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ചെയ്യൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.