കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് കെട്ടിട നികുതി അടയ്ക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും നഷ്ടമായതിനെ തുടര്‍ന്ന് പഞ്ചായത്ത് ഏര്‍പ്പാടാക്കിയ വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയോടാണ് കെട്ടിട നികുതി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട പന്തലാടി സോണിയ്ക്കാണ് വാണിമേല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കെട്ടിട നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസെത്തിയത്. 2024 ജൂലൈ 30 നായിരുന്നു കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്.
ഇതേ തുടര്‍ന്ന് വീടും വസ്തുവും നഷ്ടപ്പെട്ട സോണി പഞ്ചായത്തിന്റെ വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. എന്നിട്ടും കെട്ടിട നികുതി അടപ്പിക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന് ഭയങ്കര 'ഉത്തരവാദിത്വമാണ'്.
ദുരന്ത ബാധിതരോട് നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ അറിയിച്ചിരുന്നു എന്നും ഇത്തരത്തില്‍ കത്ത് നല്‍കിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് വരികയാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.