കോഴിക്കോട്: തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി ലീഗ് നേതാക്കള്‍ താമരശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയെ കണ്ടു. പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് രൂപതാ കാര്യാലയത്തിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന് കാരണം ക്രൈസ്തവ സഭയുടെ അതൃപ്തിയാണന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. അതിനാലാണ് മുതിര്‍ന്ന ലീഗ് നേതാക്കള്‍ ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയെ നേരിട്ടു കണ്ട് സഹായമഭ്യര്‍ത്ഥിച്ചത്.
ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗിന് താല്‍പര്യക്കുറവാണ്.
തിരുവമ്പാടി സീറ്റിനായി കോണ്‍ഗ്രസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ഉദ്ദേശവും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നില്‍ മുസ്ലീം ലീഗിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.