പിടിയിലായവരെ പൊലീസ് വിട്ടയച്ചത് ഉന്നത ഇടപെടലിനെ തുടര്‍ന്ന്.
കൊച്ചി: പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തെരുവ് നാടകം അവതരിപ്പിച്ചതുമായും ഇസ്രയേല്‍ പതാക കത്തിച്ചതുമായും ബന്ധപ്പെട്ട് ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പിടിയിലായവരെ പൊലീസ് വിട്ടയച്ചത് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.
ഇത്ര ഗുരുതര സംഭവം ഉണ്ടായിട്ടും പൊലീസിന്റെ നിസംഗത വ്യക്തമാണ്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറിയെങ്കിലും ഉന്നത ഇടപെടലില്‍ തുടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നില്ല.
ഇസ്രയേല്‍ പതാകയില്‍ ചവിട്ടി നൃത്തമാടിയതും പതാക കത്തിച്ചതും നയതന്ത്ര വിഷയമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. നാല് യുവതികളടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള പത്തംഗ സംഘമാണ് ആസാദി നാടകം നടത്തിയത്. കുട്ടികളെയും ഇവര്‍ പങ്കെടുപ്പിച്ചിരുന്നു
ഫ്രണ്ട്സ് ഓഫ് പാലസ്തീന്‍ എന്ന കടലാസ് സംഘടനയാണ് ആസാദി നാടകത്തിന് പിന്നില്‍ ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. നവമാധ്യമങ്ങളില്‍ നടന്ന പ്രചരണത്തെ തുടര്‍ന്ന് പതാക കത്തിക്കലടക്കമുള്ളവ ഒഴിവാക്കണമെന്നും അതിരുകടക്കരുതെന്നും സംഘാടകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍്കിയതാണ്.
ഇത് വകവയ്ക്കാതെയാണ് സംഘം ഇസ്രയേല്‍ പതാകയ്ക്കുമേല്‍ നൃത്തം ചവിട്ടിയതും കത്തിച്ചതും. എന്നിട്ടും പോലീസ് കേസെടുക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.