നീലഗിരി: നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. തോഡര്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട കേന്തര്‍കുട്ടന്‍ ആണ് (41) മരിച്ചത്. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു.
നീലഗിരി ജില്ലയിലെ ഗവര്‍ണര്‍ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുന്നു.
കാണാതായ പോത്തിനെ അന്വേഷിച്ച് ഇന്നലെ വൈകുന്നേരമാണ് യുവാവ് വന മേഖലയിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ധരാത്രി കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെയാണ് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.