ജമ്മു-കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു

ജമ്മു-കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ കത്വവയില്‍ വ്യാഴാഴ്ച ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

രാജ്ഭാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കാശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തിരച്ചില്‍ നടത്തി വരുകയായിരുന്നു.

സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.