തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തിലുള്ള മലയാളികളുടെ ജീവിത ചിലവ് വീണ്ടും വര്‍ധിക്കും. വൈദ്യുതി ചാര്‍ജും വെള്ളക്കരവും ഏപ്രില്‍ ഒന്നിന് കൂടും.
യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വൈദ്യുതി ചാര്‍ജില്‍ വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.
യൂണിറ്റിന് ഏഴ് പൈസ വച്ച് ഇന്ധന സര്‍ ചാര്‍ജും ഈടാക്കും. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വെള്ളക്കരത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവുണ്ടാകും.
2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ നിരക്കാണ് ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ധന. അഞ്ച് മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ ഫിക്സഡ് ചാര്‍ജും കൂടും.
വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ഒഴിവാക്കിയിരുന്നു.
ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വരാത്തതിനാല്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലയില്‍ വര്‍ധനവുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.