ദുബായ്: ദുബായിലെ പൊതു ഗതാഗത സംവിധാനത്തിലെ നാല് ഡ്രൈവർമാരെ ആദരിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. സത്യസന്ധമായ സേവനത്തിനാണ് ആദരം. ദുബായ് ടാക്സിയില്‍ ഡ്രൈവറായ മലയാളിയായ ഫിറോസ് ചാരുപടിക്കല്‍ , ബസ് ഡ്രൈവർമാരായ ഹസന്‍ ഖാന്‍, അസീസ് റഹ്മാന്‍, ഹുസൈന്‍ നാസിർ എന്നിവരെയാണ് ആർടിഎ ആദരിച്ചത്.
ടാക്സിയില്‍ യാത്രചെയ്തയാള്‍ മറന്നുവച്ച വിലപിടിപ്പുളള സാധനം ഉടമയ്ക്ക് തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ എടുത്തതാണ് ഫിറോസ് ചാരുപടിക്കലിലെ ആദരവിന് അർഹനാക്കിയത്. വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയില്‍ നിന്ന യുവതിക്ക് സഹായം നല്‍കിയതാണ് ബസ് ഡ്രൈവർമാരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പൊതു ഗതാഗത സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാന്‍ ഇത്തരം നല്ല പ്രവർത്തികള്‍ സഹായകരമാകുമെന്ന് ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ചടങ്ങിൽ പബ്ലിക് ട്രാൻസ്പോർട് സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ, ദുബായ് ടാക്സി കോർപറേഷൻ സിഇഒ മൻസൂർ അൽ ഫലാസി എന്നിവരും സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.