ടെക്സസിൽ നിർമിക്കുന്ന ഇസ്ലാമിക് സെന്ററിന് നിരോധനം; മോസ്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഉപയോ​ഗിക്കുന്നത് നിയമ വിരുദ്ധമായി ; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

ടെക്സസിൽ നിർമിക്കുന്ന ഇസ്ലാമിക് സെന്ററിന് നിരോധനം; മോസ്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഉപയോ​ഗിക്കുന്നത് നിയമ വിരുദ്ധമായി ; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

ടെക്സസ്: നോർത്ത് ടെക്സസിലെ ഈസ്റ്റ് പ്ലാനോയിൽ നിർമാണത്തിലിരിക്കുന്ന ഈസ്റ്റ് പ്ലാനോ ഇസ്ലാമിക് സെന്ററിന് (എപ്പിക്ക് സിറ്റി)നിരോധന ഉത്തരവിട്ട് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട്. അതോടൊപ്പം മോസ്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ​ഗവർണർ പറഞ്ഞു. അതിനാൽ പലതലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ​ഗവർണർ. ടെക്സസ് സ്റ്റേറ്റ് സെക്യൂരിറ്റി ബോർഡ്, ടെക്സസ് ഫ്യൂണറൽ സർവീസ് കമ്മീഷൻ, അറ്റോണി ജനറൽ ഓഫ് ടെക്സസ് ഈ മൂന്ന് വിഭാ​ഗങ്ങളെയാണ് അന്വേഷണ ചുമതല ഏൽ‌പ്പിച്ചിരിക്കുന്നത്.

വീടുകൾക്കും സ്കൂളുകൾക്കുമായി പണിയുന്ന കെട്ടിടങ്ങൾ നിയമവിരുദ്ധമായാണോയെന്ന് പരിശോധിക്കുമെന്നും ഇതിന്റെ സാമ്പത്തികമായ ഉറവിടങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ​ഗവർണർ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം ഉപകാരപ്പെടുന്ന നിർമാണ പ്രവൃത്തികളാണെങ്കിൽ ടെക്സസിൽ മറ്റ് പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും അതിന് അനുവദിക്കില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

മുസ്ലിം കേന്ദ്രം ഉയർത്തുന്ന ഏത് ഭീഷണിയെയും നേരിടുമെന്ന് ആബട്ട് സമൂഹത്തിന് ഉറപ്പ് നൽകി. ഡാലസിൽ നിന്ന് 40 മിനിറ്റ് അകലെ ജോസഫൈൻ ടൗണിന് സമീപം പണിയുന്ന ഈസ്റ്റ് പ്ലാനോ സെന്റർ 1,000 വീടുകളും കിൻഡർ ​ഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരയുള്ള സ്കൂളുകളും പള്ളിയും വാർധക്യ പരിചരണ കേന്ദ്രവും കടകളും ക്ലിനിക്കുകളും എല്ലാമുള്ള ഒരു സമുച്ഛയമായാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

മോസ്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ഉപയോ​ഗിക്കുന്നത് കുറ്റകൃത്യമാണെന്നും അത് അനുവദിക്കില്ലെന്നും ​ഗവർണർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെയാണ് ശവ സംസ്‌കാര കേന്ദ്രം നടത്തുന്നത്. ടെക്സസിൽ ലൈസൻസ് നിർബന്ധമാണെന്ന് ​ഗവർണർ പറഞ്ഞു.

കോളിൻ കൗണ്ടിയിൽ പണിയുന്ന ഇസ്ലാമിക് സെന്റർ അറിഞ്ഞുകൊണ്ട് നിയമം ലംഘിക്കയാണെന്ന് ആബട്ട് കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ഒരു പദ്ധതിയിൽ ഭൂമി വാങ്ങിയ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

'ഇതൊരു ക്രൈം ആണ്, അനുവദിക്കില്ല. മോസ്കിന്റെ വെബ്സൈറ്റിൽ പറയുന്നത് അവർ റഹ്മാ ഫ്യൂണറൽ ഹോമുമായി ചേർന്ന് സംസ്കാര ചടങ്ങുകൾ നടത്തും എന്നാണ്. റഹ്മാ ടെക്സസ് സംസ്ഥാനത്തിന്റെ ലൈസൻസ് ഉള്ള സ്ഥാപനമാണ്. ഓഗസ്റ്റ് 11 മുതൽ അവർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈസ്റ്റ് പ്ലാനോ ഇസ്ലാമിക് സെന്ററിന് സംസ്കാര ചടങ്ങുകൾ നടത്താൻ ലൈസൻസ് ഇല്ലാത്തതിനാൽ നടപടികൾക്കായി അവരെ ഡിസ്‌ട്രിക്‌ട് അറ്റോണിക്ക് കൈമാറും'- ടെക്സസ് ഫ്യൂണറൽ സർവീസ് കമ്മീഷൻ പറഞ്ഞു.

എപ്പിക് സിറ്റിയിൽ നിർമിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് ഫെയ്ത്ത് ബെയിസ്ഡ് സ്കൂളാണെന്നാണ് വിവരം. അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രമുള്ളതായിരിക്കും അതിനാൽ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കാൻ സാധ്യതയുണ്ടെന്നും ​ഗവർണർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.