വത്തിക്കാന്‍ സിറ്റി : വത്തിക്കാനില്‍ ജൂബിലി തീര്‍ത്ഥാടനം നടത്തി പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ദേവാലയത്തില്‍ പ്രസിഡന്റും സംഘവും പ്രാര്‍ത്ഥന നടത്തി. വിശുദ്ധ ജോണ്‍ പോള്‍ മാർപാപ്പയുടെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. വത്തിക്കാനും പോളണ്ടിനും പൊതുതാല്പര്യമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയങ്ങളായി. പോളണ്ടുകാരനായ വിശുദ്ധ ജോൺപോൾ രണ്ടാമന്‍ മാർപാപ്പയുടെ ചരമവാർഷികവും പോളണ്ടിൻറെ ആദ്യ രാജാവായ ബൊളെസ്വാവ് ഹൊബ്രെയുടെ കിരീടധാരണത്തിൻറെ സഹസ്രാബ്ദവും 2025 ജൂബിലിയും കണക്കിലെടുത്താണ് പ്രസിഡന്റിന്റെ വത്തിക്കാൻ സന്ദർശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.