ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവും മകനുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു.
ഹിസ്ബുള്ള കമാന്‍ഡറും ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് അംഗവും കൂടിയായ ഹസന്‍ ബദെയ്‌റിനെയാണ് വധിച്ചത്. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഗാസയിലെ ഹമാസിന്റെ പദ്ധതിയ്ക്ക് ഇയാള്‍ സഹായം നല്‍കിയെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.
നവംബറില്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ ചില നടപടികള്‍ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതായി ആരോപിച്ച് അടുത്തിടെയായി ബെയ്‌റൂട്ടിലടക്കം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.