റോമിൽ പൗരസ്ത്യ സഭകളുടെ ജുബിലി ആഘോഷങ്ങൾ മെയ് 12 മുതൽ 14 വരെ

റോമിൽ പൗരസ്ത്യ സഭകളുടെ ജുബിലി ആഘോഷങ്ങൾ മെയ് 12 മുതൽ 14 വരെ

റോം: കത്തോലിക്കാ സഭയുടെ പൗരസ്ത്യ സഭാവിഭാഗങ്ങളുടെ വിശ്വാസപരമായ പൈതൃകത്തിൻ്റെയും ഐക്യത്തിൻ്റെയും മഹത്തായ സാക്ഷ്യമായി മെയ് 12 മുതൽ 14 വരെ റോമിൽ ജുബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കിഴക്കൻ സഭകളുടെ റോമിലെ ഉത്തരവാദിത്വം വഹിക്കുന്ന ഡിക്കാസ്റ്ററി ഫോർ ദ ഈസ്റ്റേൺ ചർച്ചസ് ക്രമീകരിക്കുന്ന ജൂബിലി ആഘോഷങ്ങൾ വിശുദ്ധ പത്രോസിന്റെ അതിരൂപതയുമായി ചേർന്ന് നടക്കുന്നവയാണ്.

ഡിക്കാസ്റ്ററിയുടെ പ്രീഫക്ട്, കിഴക്കൻ സഭകളുടെ എല്ലാ ബിഷപ്പുമാർക്കും പുരോഹിതന്മാർക്കും ഡീക്കന്മാർക്കും മതസന്ന്യാസികൾക്കും വിശ്വാസികൾക്കും ഈ ചരിത്രപരമായ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ക്ഷണം നൽകിയിട്ടുണ്ട്. മെയ് 13-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഉച്ചക്ക് ഒരു മണിക്ക്,കാൽദിയൻ സഭയുടെ നേതൃത്വത്തിൽ അദ്ദായി-മാറിയുടെ അനഫോറ ഉപയോഗിച്ച് ദിവ്യബലി അർപ്പിക്കപ്പെടും. ഈ ദിവ്യബലിയിൽ സിറോ-മലബാർ സഭയും അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പും മറ്റ് മെത്രാൻമാർ പുരോഹിത വിശ്വാസിഗണങ്ങളും പങ്കാളികളാകും.

അതേ ദിവസം രാവിലെ 10 മണിക്ക് മാർപാപ്പയുമായി പ്രത്യേക അഭിമുഖദർശനം ഉണ്ടായിരിക്കും. മെയ് 12-ന് എത്യോപ്യൻ റീത്തിൽ ദിവ്യബലി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ രാവിലെ 8.30-ന് ആരംഭിക്കും. അതിന് ശേഷം പരിശുദ്ധ മാതാവിൻ്റെ ബസിലിക്കയിൽ ഒരു മണിക്ക് അർമേനിയൻ റീത്തിലും മൂന്ന് മണിക്ക് കോപ്റ്റിക് റീത്തിലും ദിവ്യബലികൾ നടത്തപ്പെടും.

മെയ് 13-ന് വൈകിട്ട് 6.45-ന് സിറോ-മലബാർ, മാറോനൈറ്റ്, സിറോ-മലങ്കര സഭകളുടെ നേതൃത്വത്തിൽ സായാഹ്ന പ്രാർത്ഥനയും നടക്കും. മെയ് 14-ന് രണ്ട് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ബൈസന്റൈൻ റീത്തിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നതാണ് ജുബിലി ആഘോഷങ്ങളുടെ സമാപന ഘട്ടം.

റോമിലെ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ ചിക്കാഗോ സിറോ-മലബാർ രൂപതയിൽ നിന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നേതൃത്വം നൽകുന്ന ഒരു പ്രത്യേക തീർഥാടന യാത്ര ഇറ്റലിയിലേക്ക് ക്രമീകരിരിക്കുന്നുണ്ട്. ഇമ്മാനുവേൽ ഹോളിഡേയ്സ് എന്ന ഗ്ലോബൽ ടൂറിസം സ്ഥാപനത്തിലൂടെ സംഘടിപ്പിക്കപ്പെടുന്ന തീർഥാടനം 2025 മെയ് 11 മുതൽ 17 വരെ നടക്കുന്നതാണ്.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുളള സിറോ-മലബാർ ദിവ്യബലിയിലും മാർപാപ്പയുമായുള്ള പ്രത്യേക സന്ദർശന പരിപാടിയും പങ്കെടുത്ത് വത്തിക്കാനിലെ നാല് പ്രധാന ബസിലിക്കകളിലേക്കും അസീസിയും പാദുവായും ഉൾപ്പെടുന്ന വിശുദ്ധ സ്ഥലങ്ങളിലേക്കും പ്രസ്തുത തീർത്ഥാടനം നടക്കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ www.emmanuelholidays.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കകവഴിയും +1 (914) 560-4000/914-602-2137 എന്ന നമ്പറിൽ വിളിച്ചോ [email protected] എന്ന ഇമെയിലിലേക്ക് ബന്ധപ്പെട്ടൊ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബുക്കിംഗ് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.