എമ്പുരാന്‍ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി; റെയ്ഡ് തുടരുന്നത് ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍

 എമ്പുരാന്‍ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി;  റെയ്ഡ് തുടരുന്നത് ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍

ചെന്നൈ: ഗോഗുലം ഗ്രൂപ്പ് കമ്പനികളുടെ ഉടമയും വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ ഗോകുലം ചിറ്റ് ഫണ്ട്സില്‍ ഇ.ഡി റെയ്ഡ്. ഏകദേശം ഒരു മണിക്കൂറില്‍ ഏറെ നേരമായി പരിശോധനകള്‍ തുടരുകയാണ്.

എന്ത് കേസിന്റെ പേരിലാണ് ഇപ്പോള്‍ റെയ്ഡ് നടത്തുന്നതെന്ന് വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ് ഫണ്ട്സ് കോര്‍പറേറ്റ് ഓഫീസിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. ഇ.ഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്.

മുന്‍പ് 2023 ഏപ്രിലില്‍ മറ്റൊരു കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം നാളിതുവരെ ഇ.ഡി നടപടികളൊന്നും അദ്ദേഹത്തിന്റെ പേരിലുണ്ടായിട്ടില്ല.

മാര്‍ച്ച് 27 ന് എമ്പുരാന്‍ റിലീസിന് തൊട്ടുമുന്‍പ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളായ ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ ചിത്രത്തിന്റെ നിര്‍മാതാവായി എത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.