ഹെയ്തിയിൽ സായുധ സംഘങ്ങളുടെ ആക്രമണത്തിൽ രണ്ട് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു

ഹെയ്തിയിൽ സായുധ സംഘങ്ങളുടെ ആക്രമണത്തിൽ രണ്ട് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു

പോര്‍ട്ട് ഓ പ്രിന്‍സ് : കലാപം രൂക്ഷമായ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം. ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ രണ്ട് കന്യാസ്ത്രീകളെ സായുധധാരികൾ കൊലപ്പെടുത്തി. സി. ഇവാനെറ്റ് ഒനെസെയർ, സി. ജീൻ വോൾട്ടയർ എന്നിവരാണ് കൊല്ലപ്പെട്ടത്.

മാർച്ച് 31 ന് വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഒരു ഗുണ്ടാ സഖ്യത്തിലെ അം​ഗങ്ങൾ മധ്യ ഹെയ്തിയൻ പട്ടണമായ മിറെബലൈസിൽ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പോർട്ട് ഓ പ്രിൻസിലെ ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ പറഞ്ഞു. ആക്രമണം ആരംഭിച്ചപ്പോൾ സന്യാസിനിമാർ മറ്റുള്ളവരോടൊപ്പം ഒരു വീട്ടിൽ അഭയം തേടാൻ നിർബന്ധിതരായി. നിർഭാഗ്യവശാൽ ആക്രമണകാരികൾ അവരുടെ ഒളിത്താവളം കണ്ടെത്തി മുഴുവൻ സംഘത്തെയും കൊലപ്പെടുത്തുകയായിരുന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ആക്രമണത്തിനിടെ ഒരു ജയിലിൽ നിന്ന് 500 ഓളം തടവുകാരെ മോചിപ്പിക്കുകയും ഒരു പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. എന്നിരുന്നാലും എത്ര ആളുകളെ ആക്രമണം ബാധിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.