നിപ ലക്ഷണം: അതീവ ഗുരുതരാവസ്ഥയില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍; സ്രവം പരിശോധനയ്ക്ക് അയച്ചു

നിപ ലക്ഷണം: അതീവ ഗുരുതരാവസ്ഥയില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ നാല്‍പ്പതുകാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്.

യുവതിയെ ഇപ്പോള്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് സ്രവ പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിപ രോഗബാധയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.