കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 40 ത് കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മസ്തിഷ്‌ക രോഗ ബാധയുമായി വരുന്നവരില്‍ നിപ പരിശോധന നടത്താറുണ്ട്. നേരത്തെയും അത്തരത്തില്‍ ചില രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു എന്നും അധികൃതര്‍ അറിയിച്ചു.
മലപ്പുറത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.