തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം കത്തോലിക്കാ സഭയെ ഉന്നംവെച്ച് നീങ്ങുകയാണ് സംഘപരിവാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും ഇതാണ് മനസിലാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർഥ മനസിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ അത്യന്തം തീവ്രമായ അപര മത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഈ സംഘപരിവാർ നീക്കത്തെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.