ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം

ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന ധ്യാനം രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ സി. ആൻ മരിയ എസ്. എച്ച് ആണ് ധ്യാനം നയിക്കുന്നത്. ഒട്ടനവധി വചന പ്രഘോഷണ വേദികളിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ സി. ആൻ മരിയ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സിസ്റ്റർ ആൻ മരിയയുമായി സ്പെഷ്യൽ സെഷൻ നടത്താൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, കുഞ്ഞുമോൾ സൈബു (00353 87 754 4897) അല്ലെങ്കിൽ ആൽഫി ബിനു (00353 877678365) എന്നിവരുമായി ബന്ധപ്പെടുക.

SMILE- (Syro Malabar Inclusive Life Experience) - അയർലണ്ടിലെ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ സ്പെഷ്യൽ നീഡ്‌സ് കുട്ടികളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണ്. സ്പെഷ്യൽ നീഡ്‌സ് ഉള്ള കുട്ടികളുടേയും കുടുംബങ്ങളുടേയും പിന്തുണയ്ക്കായി വിവിധ പരിപാടികൾ വികസിപ്പിക്കുകയും അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സ്പെഷ്യൽ നീഡ്‌സ് ഉള്ള എല്ലാ കുടുംബങ്ങളേയും സ്മൈൽ കൂട്ടായ്മയിലേയ്ക്കും ഈ ധ്യാനത്തിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.