ടെക്‌സസിൽ ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 17കാരന്‍ കൊല്ലപ്പെട്ട സംഭവം : മകന്റെ കൊലയാളിയോട് ക്ഷമിച്ചെന്ന് പിതാവ്

ടെക്‌സസിൽ ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 17കാരന്‍ കൊല്ലപ്പെട്ട സംഭവം : മകന്റെ കൊലയാളിയോട് ക്ഷമിച്ചെന്ന് പിതാവ്

ടെക്‌സസ്: ടെക്‌സസിലെ ഫ്രിസ്‌കോയിലുള്ള സ്റ്റേഡിയത്തില്‍ ഹൈസ്‌കൂള്‍ ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 17 വയസുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകിയായ വിദ്യാര്‍ത്ഥിയോട് ക്ഷമിച്ചെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ്. ഓസ്റ്റിൻ മെറ്റ്കാഫ് എന്ന 17കാരനാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ചയായിരുന്നു ട്രാക്ക് മീറ്റിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട 17കാരനെ മറ്റൊരു 17 കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ 17 വയസുള്ള പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.‌

മറ്റൊരു വിദ്യാർത്ഥി മകനോട് തെറ്റായ സ്ഥലത്താണ് ഇരിക്കുന്നതെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ജെഫ് മെറ്റ്കാഫ് പറഞ്ഞു. ഓസ്റ്റിന്റെ ഇരട്ട സഹോദരൻ ഹണ്ടർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.