വിയന്ന: യുറോപ്പിലെ ബിസിനസ് രംഗത്തെ വേറിട്ട മുഖവും മലയാളിയുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ തന്റെ അറുപതാം ജന്മദിനം വ്യത്യസ്തമാക്കി മാറ്റി. ഓസ്ട്രിയയിലെ ആദ്യ എക്സോട്ടിക്ക് സൂപ്പർമാർക്കറ്റായ പ്രോസിയുടെ സ്ഥാപകനും ചെയർമാനും വേൾഡ് മലയാളി ഫെഡറേഷന്റെ സ്ഥാപകനും ഡയറക്ടറുമാണ് ഡോ. പ്രിൻസ് പള്ളിക്കുന്നേൽ.
വിയന്നയിൽ നടന്ന ജന്മദിനാഘോഷത്തിൽ ബിഷപ്പ് ഫ്രാൻസ് ഷാൾ, രാഷ്ട്രീയ നേതാവ് ഏണസ്റ്റ് വോളർ, വിഡി സതീശൻ, ഷെഫ് പിള്ള, അംബാസഡർ സുഹേൽ അജാസ് ഖാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഓസ്ട്രേലിയ, ഇന്ത്യ, ടാൻസാനിയ, ക്യൂബ, മെക്സിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിഭ സമൃദ്ധമായ ഭക്ഷണം അതിഥികൾക്ക് വിളമ്പി.
35 വർഷത്തോളമായി ഓസ്ട്രിയയിലാണ് ഡോ. പ്രിൻസ് പള്ളിക്കുന്നേലും കുടുംബവും താമസിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഭവനനരഹിതർക്ക് വീട് വച്ച് നൽകിയും മറ്റു പ്രവർത്തനങ്ങൾ നടത്തിയും ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ജീവകാരുണ്യ മേഖലയിലും സജീവമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.