യുഎഇയില്‍ ഐഐഎം സ്ഥാപിക്കും; തീരുമാനം ശൈഖ് ഹംദാന്‍-പിയൂഷ് ഗോയല്‍ കൂടിക്കാഴ്ചയില്‍

യുഎഇയില്‍ ഐഐഎം സ്ഥാപിക്കും; തീരുമാനം ശൈഖ് ഹംദാന്‍-പിയൂഷ് ഗോയല്‍ കൂടിക്കാഴ്ചയില്‍

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) യുഎഇയില്‍ സ്ഥാപിക്കാന്‍ ധാരണയായി. വ്യവസായ വിതരണ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി) ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മുംബൈയില്‍ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടികാഴ്ചക്ക് ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐഐടി) പിന്നാലെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് യുഎഇ-യില്‍ എത്താനൊരുങ്ങുന്നത്. ഇന്ത്യയിലെ 21 നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ മികച്ച 100 ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍ പലപ്പോഴും ഐഐഎം ഇടം നേടാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.