ചങ്ങനാശേരി: ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ആറാമത് ജിജിഎം ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസിന്റെ എക്‌സിബിഷന്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടന്നു.
കാല്‍നാട്ട് കര്‍മ്മം ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ സ്‌കറിയ കന്യാകോണില്‍ നിര്‍വഹിച്ചു.
2025 ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ കോമ്പൗണ്ടില്‍ വെച്ചാണ് മിഷന്‍ കോണ്‍ഗ്രസ് നടത്തപ്പെടുന്നത്. ഇതോടൊപ്പം വിപുലമായ വോളണ്ടിയര്‍ കമ്മറ്റിയുടെ യോഗവും ചേര്‍ന്നു. 16 വ്യത്യസ്ത കമ്മിറ്റികളിലായി 350 ഓളം ആളുകളുള്ള വോളണ്ടിയര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ക്രിസ്റ്റീന്‍ ഡയറക്ടര്‍ സന്തോഷ് ടി വോളണ്ടിയേഴ്‌സിന്റെ ക്ലാസുകള്‍ നയിച്ചു. പ്രസ്തുത യോഗത്തില്‍ വികാരി ഫാ. തോമസ് കല്ലുകളീ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോണിക്കുട്ടി സ്‌കറിയ നന്ദിയും പറഞ്ഞു
യോഗത്തില്‍ ആശംസകള്‍ നേര്‍ന്ന് കൈകാരന്മാരായ കുഞ്ഞുമോന്‍ മഠത്തില്‍, ബിജു പാണ്ടിശേരി, ജോര്‍ജി തേവലക്കര, രാജു കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.