മുനമ്പം: ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ തീരുമാനം

മുനമ്പം: ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ തീരുമാനം

കോഴിക്കോട്: മുനമ്പം ഭൂപ്രശ്‌നത്തില്‍ ഭൂമിയുടെ സ്വഭാവം പരിശോധിക്കാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍. ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് പരിശോധിക്കാനാണ് ട്രിബ്യൂണല്‍ തീരുമാനം.

പറവൂര്‍ സബ് കോടതിയിലും ഹൈക്കോടതിയിലുമടക്കം കേസ് നടന്നെങ്കിലും ഭൂമിയുടെ സ്വഭാവം പരിശോധിക്കപ്പെട്ടിട്ടില്ല എന്നും പറയപ്പെടുന്നു.

പറവൂര്‍ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തില്‍ മാത്രമാണ് തീരുമാനമെടുത്തതെന്നും
അതിനാല്‍ മുനമ്പം ഭൂമിയുടെ സ്വഭാവം പരിശോധിക്കണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

ട്രിബ്യൂണലിന്റെ തീരുമാനത്തെ മുനമ്പം നിവാസികളും വഖഫ് ബോര്‍ഡും കേസില്‍ കക്ഷികളായ ഫറൂഖ് കോളജ് മാനേജ്മെന്റും സിദ്ദിഖ് സേഠിന്റെ കുടുംബവും അനുകൂലിച്ചു.

1950 ലാണ് സിദ്ദിഖ് സേഠ്, 404 ഏക്കര്‍ ഭൂമി കൈമാറിയത്. വിവിധ കാലങ്ങളില്‍ ഭൂമി ക്രയവിക്രയം നടത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രജിസ്റ്റര്‍, ആധാരം തുടങ്ങിയവ ഹാജാരാക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേസില്‍ നാളെയും വാദം തുടരും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.