തിരുവനന്തപുരം: എസ്എഫ്‌ഐഒ നീക്കങ്ങള്‍ക്ക് പിന്നാലെ മാസപ്പടിക്കേസിലെ നടപടികള്‍ പുനരാരംഭിച്ച് എല്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ്. നടപടികള്‍ വേഗമാക്കുന്നതിന്റെ ഭാഗമായി ഇ.ഡി എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി അപേക്ഷ സമര്‍പ്പിച്ചു.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇ.ഡി അഭിഭാഷകനാണ് എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്. കുറ്റപത്രം പരിശോധിച്ച ശേഷം അന്വേഷണം വേഗത്തില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എസ്എഫ്‌ഐഒയുടെ കുറ്റപത്രം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.
വീണയ്‌ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇ.ഡി ഡയറക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. കുറ്റപത്രം വിശദമായി പഠിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ അടക്കം തീരുമാനം എടുക്കും.
കേസില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എലിന്റെ ആവശ്യം. എന്നാല്‍ ആവശ്യം അംഗീകരിക്കാതെയാണ് ഡല്‍ഹി ഹൈക്കോടതി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്.
അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസ് അല്ല ഇത്. കുറച്ച് കൂടി ഗൗരവത്തോടെ നേരിടണമെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കുടുങ്ങുമെന്ന വെപ്രാളമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുന്നത് സമനില തെറ്റിയത് കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.