കൊണ്ടോട്ടി: മലപ്പുറം സ്വദേശി ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വീരാന്‍കുട്ടിയാണ് തലാഖ് ചൊല്ലിയത്. ഒന്നരവര്‍ഷം മുന്‍പ് വിവാഹം ചെയ്ത യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലുകയായിരുന്നു. യുവതിയുടെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
മലപ്പുറം ഊരകം സ്വദേശിയാണ് പെണ്‍കുട്ടി. യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് തര്‍ക്കിച്ചതിന് ശേഷം വീരാന്‍കുട്ടി തലാഖ് ചൊല്ലുകയായിരുന്നു. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. 11 മാസം പ്രായമുള്ള കുഞ്ഞ് ഇവര്‍ക്കുണ്ടെങ്കിലും ഭാര്യയുമായുള്ള എല്ലാവിധ സമ്പര്‍ക്കങ്ങളും വീരാന്‍കുട്ടി അവസാനിപ്പിച്ചിരുന്നു. കുഞ്ഞിനെയോ ഭാര്യയേയോ വന്ന് കണ്ടിട്ടുപോലുമില്ലെന്ന് കുടുംബം ആരോപിച്ചു.
വിവാഹ ശേഷം ഒരിക്കല്‍ യുവതി ബോധരഹിതയാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു വീരാന്‍കുട്ടി ഭാര്യയില്‍ നിന്ന് അകന്നത്. തന്നെ കബളിപ്പിച്ചതാണെന്നും രോഗിയായ മകളെയാണ് വിവാഹം കഴിപ്പിച്ചതെന്നും യുവതിയുടെ പിതാവിനോട് വീരാന്‍കുട്ടി തര്‍ക്കിക്കുകയും ചെയ്തു.
മകളുടെ സ്വര്‍ണാഭരണം തിരികെ ചോദിച്ചപ്പോള്‍ വീരാന്‍കുട്ടി അത് നല്‍കാന്‍ തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച പരാതി വനിതാ കമ്മീഷനും പൊലീസിനും നല്‍കാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.