റിച്ച്മണ്ട് വിർജിനിയയിൽ നടന്ന ഗ്രാമോത്സവം 2025 ശ്രദ്ധേയമായി

റിച്ച്മണ്ട് വിർജിനിയയിൽ നടന്ന ഗ്രാമോത്സവം 2025 ശ്രദ്ധേയമായി

വിർജീനിയ : റിച്ച്മണ്ട് വിർജിനിയയിൽ ഗ്രാമോത്സവം 2025 നടത്തപ്പെട്ടു. 2025 എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി നടത്തപ്പെടുന്ന ഒരു കല സാംസ്‌കാരിക പരിപാടിയാണിത്. വിവിധ തരം കലാപരിപാടികളും സ്‌നേഹവിരുന്നും ഒത്തു ചേരുന്ന ഇത്തരം അവസരങ്ങൾ മലയാളി സമൂഹത്തിന് ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ഉള്ള സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്നവയാണ് .

റിച്ചമോണ്ടിലെ മലയാളി സമൂഹത്തിൻറെ കലാസാംസ്കാരിക വളർച്ചയിൽ ഗ്രാമം എന്ന മലയാളി അസോസിയേഷൻ വഹിക്കുന്ന പങ്ക്‌ എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഇരുപത് വർഷക്കാലം റിച്ചമോണ്ടിലെ മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുപോകുന്നതിനായി അതിന്റെ കലാകാലങ്ങളായി മാറി വന്നിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അശ്രാന്ത പരിശ്രമം നടത്തി വരുന്നു.

ഗ്രാമത്തിന്റെ തുടക്കത്തിലെ സാരഥികളും 2025 എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് വിളക്ക് കൊളുത്തി ആരംഭിച്ച ഗ്രാമോത്സവം ഗ്രാമത്തിലെ അംഗങ്ങളുടെ വർണശബളമായ കലാപരിപാടികളോടെ ആഘോഷമാക്കപ്പെട്ടു. പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന സംഗീത നൃത്ത കലാരൂപങ്ങളും അവതരിപ്പിച്ചു.

കഴിഞ്ഞ ഇരുപതു വർഷത്തിൽ ഗ്രാമത്തിൽ നിന്ന് വേർപിരിഞ്ഞവരെ ചടങ്ങിനിടെ സ്നേഹപൂർവം അനുസ്മരിച്ചു. 2025 ഗ്രാമം പ്രസിഡന്റ് എലിസബത്ത് ജോർജ് സ്വാഗത പ്രസംഗവും ജോയിന്റ് സെക്രട്ടറി സജിത്ത് നാരായണൻ നന്ദി പ്രസംഗവും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.