ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിക്ഷേധിച്ച് പൊലീസ്; വേദനാജനകമെന്ന് വിശ്വാസികള്‍

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിക്ഷേധിച്ച് പൊലീസ്; വേദനാജനകമെന്ന് വിശ്വാസികള്‍

ന്യൂഡല്‍ഹി: ഓശാനയോടനുബന്ധിച്ച് ഡല്‍ഹിയിലെ പ്രശസ്തമായ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം നടത്താന്‍ ഡല്‍ഹി പൊലീസ് അനുമതി നിക്ഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് നടപടി. തുടര്‍ന്ന് വിശ്വാസികള്‍ക്ക് കുരുത്തോല പ്രദക്ഷിണം ഉപേക്ഷിക്കേണ്ടി വന്നു.

സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം.എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ സന്ദര്‍ശിക്കുന്ന ദേവാലയമാണ് സേക്രഡ് ഹാര്‍ട്ട് പള്ളി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം കുരുത്തോല പ്രദിക്ഷിണത്തിന് അനുമതി നിക്ഷേധിച്ചതില്‍ പരാതിയില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സ് സ്വാമിന്ദാന്‍ പറഞ്ഞു. പോലീസ് തീരുമാനം അംഗീകരിക്കുന്നു.

പതിനഞ്ച് വര്‍ഷമായി കുരുത്തോല പ്രദക്ഷിണം നടത്താറുണ്ട്. ചില വര്‍ഷങ്ങളില്‍ അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപത കാത്തലിക് അസോസിയേഷന്‍ വേദനയും നിരാശയും പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.