ടാൻസാനിയ: ആഫ്രിക്കയിലെ ടാന്‍സാനിയയിലെ വിദൂര ഗ്രാമമായ ചെങ്കേനയില്‍ എം.എസ്.ടി മിഷന്റെ നേതൃത്വത്തിൽ യുവജന സംഘം സോംഗയ അതിരൂപതയിലെ വിശുദ്ധ സ്ഥലമായ മ്സലാബ മ്ക്കൂവിലേക്ക് തീർഥാടന യാത്ര നടത്തി. വികാരി ഫാ. ഷൈജു ജോസ് എം.എസ്.ടി തീർത്ഥാടന യാത്രക്ക് നേതൃത്വം നൽകി.
ചെങ്കേന മിഷനിൽപ്പെട്ട ആറ് ചെറു ക്രിസ്തീയ സമൂഹങ്ങളിലെയും (കിലംഗലാംഗ, നമംഗൂലി, സുലൂട്ടി, റുഎഗു, ഉകിവയൂയു, ചെങ്കേന) യുവജന സംഘം ഫാ. അഖിൽ ഇന്നസന്റിന്റെ നേതൃത്വത്തിൽ തീർഥയാത്രയിൽ പങ്കെടുത്തു. നമബെങ്കോ ഇടവക ദേവാലയത്തിൽ നിന്നാണ് ആരംഭിച്ചത്.
20 കിലോമീറ്റർ താണ്ടിയ തീർത്ഥയാത്രയിൽ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുകയും സ്വാഹിലി ഭാഷയിലെ ആരാധനാഗാനങ്ങൾ ആലപിക്കുകയും ചെയ്തു. നമബെങ്കോ മിഷൻ ദേവാലയത്തിന് ചെങേനയിലെ വിശ്വാസികളുടെ ആത്മീയത വളർച്ചയിൽ ചരിത്രപരമായും ആത്മീയപരമായും പങ്കുണ്ട്. 1950-കളിൽ ആദ്യമായി നമബെങ്കോ മിഷനിൽ നിന്നാണ് മിഷണറിമാർ ചെങ്കേനയിൽ എത്തിയത്.
20 കിലോമീറ്റർ നീളമുള്ള തീർത്ഥയാത്രയിൽ ഉപവാസം അനുഷ്ടിച്ചാണ് അറുപതിലധികം യുവജനങ്ങൾ പങ്കെടുത്തത്. തീർത്ഥാടനം കടന്നുപോയ ഗ്രാമങ്ങളിലെ ക്രിസ്തീയ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കു ചേരുതയും തീർത്ഥാടനത്തെ അനുനയിക്കുകയും ചെയ്തു. വൈകിട്ട്, തീർഥാടകർ മ്സലാബ മ്ക്കൂവിലെ താഴ്‌വര ദേവാലയത്തിലെത്തിയപ്പോൾ ഫാ. ഷാജു ജോസ് എം.എസ്.ടി തീർത്ഥാടകർക്കായി വിശുദ്ധ കുര്‍ബാന അർപ്പിച്ചു. തീർത്ഥാടന കേദ്രത്തിൽ സന്നിഹിതരായിരുന്ന മറ്റ് നൂറോളം തീർത്ഥാടകരും ദിവ്യബലിയിലും വചന പ്രഘോഷണത്തിലും പങ്കു ചേർന്നു.
വിശുദ്ധ വാരത്തിന്റെ അവസരത്തിൽ മാത്രമാണ് കൂദാശകൾ സ്വീകരിക്കാൻ ചെങ്കേനയിലെ ആളുകൾക്ക് അവസരമുണ്ടായിരുന്നത്. 2007 മുതലാണ് കേരളത്തിൽ നിന്ന് എത്തിയ എം.എസ്.ടി സമൂഹത്തിന്റെ ചെങ്കേന മിഷൻ ദേവാലയത്തിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചത്. വിശ്വാസത്തിലും ആത്മീയതയിലുമുള്ള വളർച്ചക്കായി ഗ്രാമീണരെ ആത്മാർത്ഥമായി അവർ നേതൃത്വം നൽകി വരുന്നു. ഫാ. ഷൈജു ജോസ് എം.എസ്.ടി ഈ മിഷൻ ദേവാലയത്തിന്റെ വികാരിയായും ഫാ. അഖിൽ ഇന്നസെന്റ എം.എസ്.ടി സഹവികാരിയായും സേവനം അനുഷ്ഠിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.