കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപെട്ടത് സിനിമ സ്റ്റൈലില്‍.
ഹോട്ടലിലെ മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയില്‍ നിന്ന് രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച ഭാഗത്തേക്ക് ചാടിയ നടന്‍ അവിടെ നിന്ന് താഴെയുള്ള സ്വിമ്മിങ് പൂളിലേക്ക് ചാടി. പിന്നീട് സ്റ്റെയര്‍കേസിലുടെ ഇറങ്ങി റിസപ്ഷനിലെത്തി പുറത്തേക്ക് ഓടി റോഡിലെത്തി അതുവഴി വന്ന സ്‌കൂട്ടറില്‍ കയറി രക്ഷപെടുകയായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് ഹോട്ടലിലെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഷൈന്‍.
സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍. ആദ്യം ഇക്കാര്യങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച താരം പിന്നീട് താര സംഘടനക്ക് അടക്കം പരാതി നല്‍കുകുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടുകൂടിയാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ മുറിയെടുക്കുന്നത്. പിന്നീട് ഷൈനിനെ കാണാനായി ഒരു പെണ്‍സുഹൃത്ത് അവിടേക്ക് എത്തി. പിന്നീട് ഇവരും ഹോട്ടലില്‍ മുറിയെടുത്തു. വൈകുന്നേരത്തോടെ ഇരുവരേയും കാണാന്‍ ഓരോ സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഡാന്‍സാഫ് സംഘം മുറിയിലേക്ക് എത്തുമ്പോഴേക്കും ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി ചാടി രക്ഷപെടുകയായിരുന്നു. എന്നാല്‍ ഹോട്ടലിലെ ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നു ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. മുറിയിലുണ്ടായിരുന്ന മുര്‍ഷിദ് എന്നയാളെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.