വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് മെയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ  കമ്മിഷനിങ്  മെയ് രണ്ടിന്;  പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖ അധികൃതര്‍ക്ക് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിനിങ് ചെയ്യുന്നത്.

ലോകത്തെ വമ്പന്‍ കപ്പലുകളെല്ലാം ഇതിനകം വിഴിഞ്ഞത്തെത്തിയിട്ടുണ്ട് എന്നതിനാല്‍ ഇനി കൂടുതല്‍ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ കമ്മിഷന്‍ ചെയ്യാനാവും. കമ്മിഷന്‍ ചെയ്ത ശേഷമേ 817.8 കോടിയുടെ കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളുൂ. കമ്മിഷന്‍ ചെയ്ത് പത്ത് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചുതുടങ്ങുക.

തുറമുഖത്തിന്റെ തുടര്‍ ഘട്ടങ്ങളുടെ നിര്‍മാണത്തിന് കേന്ദ്രത്തിന്റെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കടല്‍ നികത്തിയായാണ് രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത്. കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 2000 മീറ്ററാക്കും.

മുപ്പത് ലക്ഷം കണ്ടെയ്‌നര്‍ വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മിക്കാന്‍ ആവശ്യമായ 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിങിലൂടെ കടല്‍ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 63 ഹെക്ടര്‍ ഭൂമിക്കായി കടല്‍ നികത്തിയിരുന്നു. 7,700 കോടി ചെലവുള്ള ആദ്യഘട്ടത്തില്‍ 4,600 കോടി സംസ്ഥാനമാണ് മുടക്കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.