തെക്കേക്കര സെഹിയോൻ ദേവാലയത്തിൽ മാർ യോഹന്നാൻ ശ്ലീഹായുടെ ദർശന തിരുനാൾ ഏപ്രിൽ 24 മുതൽ 28 വരെ

തെക്കേക്കര സെഹിയോൻ ദേവാലയത്തിൽ മാർ യോഹന്നാൻ ശ്ലീഹായുടെ ദർശന തിരുനാൾ ഏപ്രിൽ 24 മുതൽ 28 വരെ

തെക്കേക്കര: തെക്കേക്കര സെഹിയോൻ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ മാർ യോഹന്നാൻ ശ്ലീഹായുടെ ദർശന തിരുനാൾ ഏപ്രിൽ 24 വ്യാഴം മുതൽ 28 തിങ്കൾ വരെ നടക്കും.

'ഈശോ സ്നേഹിച്ച ശിഷ്യൻ' എന്നാണ് യോഹന്നാൻ ശ്ലീഹാ അറിയപ്പെടുന്നത്. ഈശോയുടെ മാറോടു ചേർന്നിരുന്ന, ഈശോയുടെ കുരിശിൻ്റെ കൂടെ നിന്ന, ഈശോയുടെ ഉയിർപ്പിൽ വിശ്വസിച്ച, ഇരുട്ടിൽ ഈശോയെ തിരിച്ചറിഞ്ഞ ഈശോയുടെ സുവിശേഷം പങ്കുവെച്ച വ്യക്തിയാണ് യോഹന്നാൻ ശ്ലീഹാ. അതിനാൽ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നെന്ന് ഇടവക വികാരി ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ അറിയിച്ചു.

24 ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജറോംസ് പള്ളി നസ്രത്ത് ഇടവക വികാരി ഫാ. ഫ്രാൻസിസ് വടക്കേറ്റം റംശാ പ്രാർത്ഥന ചൊല്ലും. 4.30 ന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ദമിയാനോസ് കോച്ചേരി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തും. 4.45ന് വികാരി ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ തിരുനാളിന് കൊടിയേറ്റും. സിറോ മലബാർ സഭ കുരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അഞ്ച് മണിക്ക് ആഘോഷമായ ദിവ്യബലി അർപ്പിക്കും. ഇടവകാംഗങ്ങളായ വൈദികർ സഹകാർമ്മിരാകും. 6.30ന് സിമിത്തേരി സന്ദർശിച്ച് മരണമടഞ്ഞവർ‌ക്ക് വേണ്ടി പ്രാർത്ഥിക്കും.

തിരുനാളിന്റെ രണ്ടാം ദിവസമായ ഏപ്രിൽ 25 വെള്ളിയാഴ്ച ആരംഭിക്കുന്നത് വികാരി ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ നയിക്കുന്ന സപ്ര പ്രാർത്ഥനയോടെ ആയിരിക്കും. തുടർന്ന് ഇലത്തോരന്മാരെ വാഴിക്കൽ നടക്കും. 6.45ന് പാറമ്പുഴ ബേദ‌ഹേം പള്ളി വികാരി ഫാ. മാത്യു ചുരവടി ദിവ്യബലി അർപ്പിക്കും. തെക്കേക്കര ഈസ്റ്റ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോജോ പുതുവേലിൽ വൈകിട്ട് ആറ് മണിക്ക് റംശ പ്രാർത്ഥന ചൊല്ലും. ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്‌പിറ്റൽ അസോസിയേറ്റ് ഡയറക്‌ടർ ഫാ. ജേക്കബ് അത്തിക്കളം 4.30 ന് മദ്ധ്യസ്ഥപ്രാർത്ഥന നടത്തും. 4.45 ന് സ്ഥാനക്കാരെ വാഴിക്കും. അഞ്ച് മണിക്ക് ഐക്കരച്ചിറ സെന്റ് ജോർജ് പള്ളി വികാരി ആഘോഷമായ ലദീഞ്ഞ് ചൊല്ലും. 5.30ന് വെരൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പുത്തൻപുരയ്ക്കൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. ചങ്ങനാശേരി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ട‌ർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല വചന സന്ദേശം നൽകും. 7.00 മണിക്ക് പ്രസുദേന്തിവാഴ്‌ചയും ഉണ്ടാകും.

മൂന്നാം ദിവസമായ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 6.10ന് സപ്രാ പ്രാർത്ഥന. 6.30ന് ചങ്ങനാശേരി എസ്.ബി. കോളജ് അസി. പ്രൊഫസർ ഫാ. മോഹൻ മുടന്താഞ്ഞിലിൽ ദിവ്യബലി അർപ്പിക്കും. രാവിലെ 9.00 മണിക്ക് ചങ്ങനാശേരി എസ്.ബി കോളേജ് പ്രൊഫസർ ഫാ. ഡോ. ജോസ് തെക്കേപ്പുറത്ത് റാസ കുർബാന അർപ്പിക്കും. തൃശൂർ വെട്ടുകാട് സ്നേഹാശ്രമം ഫാ. ബിനോയ് ആലപ്പാട്ട് സിഎംഎഫ് വചന സന്ദേശം നൽകും.
നാല് മണിക്കുള്ള ജപമാലക്ക് നേതൃത്വം നൽകുന്നത് തെക്കേക്കര എഫ്.സി കോൺവെൻ്റിലെ സിസ്റ്റേഴ്‌സായിരിക്കും.

ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസർ ഫാ. ഡോ. ജോസഫ് നാൽപതിൽചിറ മദ്ധ്യസ്ഥ പ്രാർത്ഥന ചൊല്ലും. 4.30ന് നടക്കുന്ന തിരുസ്വരൂപ പ്രതിഷ്‌ഠയെ തുടർന്ന് ചങ്ങനാശേരി അതിരൂപതാ ചാൻസിലർ റവ. ഡോ. ജോർജ് പുതുമനകുഴിയുടെ കാർമികത്വത്തിൽ ആഘോഷമായ റംശാ കുർബാനയും ഉണ്ടായിരിക്കും. 5.30 വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ ഡോ.ജോസഫ് കടുപ്പിൽ വചന സന്ദേശം നൽകും.

ആറ് മണിക്ക് ചമ്പക്കുളം ഗാഗുൽത്താ ആശ്രമം ഫാ. ചാക്കോ ആക്കാത്തറ പരി. കുർബാനയുടെ ആശീർവാദം നൽകും. തെങ്കാശി സെന്റ്റ് ജോസഫ്‌സ് പബ്ലിക് സിബിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. വിവേക് കളരിത്തറ എംസിബിഎസ് 6.30ന് കുരിശടിയിലേയ്ക്ക് നടത്തുന്ന പ്രദക്ഷിണത്തിന് മുഖ്യകാർമികനാകും. എട്ട് മണിക്ക് കപ്ലോൻ വികാരി വാഴ്‌ചയും ഉണ്ടായിരിക്കും.

നാലാം ദിവസമായ ഞായറാഴ്ച 6.10ന് സപ്ര. 6.30ന് ഫാ. ആൻറണി കുട്ടുമ്മേൽ പരി. കുർബാനയുടെ സന്ദേശം നൽകും.
9.15ന് ചങ്ങനാശേരി എസ്.ബി കോളേജ് അസി. പ്രൊഫസർ ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ ആഘോഷമായ തിരുനാൾ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. 

ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെസ് ഫാ. ആന്റണി ഏത്തക്കാട് വചന സന്ദേശം നൽകും. 11.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ടോം പുത്തൻകളത്തിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 12.00 മണിക്ക് നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിന് പങ്ങട സേക്രട്ട് ഹാർട്ട് പള്ളി വികാരി ഫാ. സിറിൾ കൈതക്കളം എം.സി.ബി.എസ് നേതൃത്വം നൽകും. കൊടിയിറക്ക്, നേർച്ച സാധനങ്ങളുടെ ലേലം എന്നിവ ഉച്ചക്ക് ഒരു മണിക്ക് നടക്കും.

അഞ്ചാം ദിവസമായ തിങ്കളാഴ്ച രാവിലെ 6.10 ന് സപ്ര. തുടർന്ന് ദിവ്യബലി. എട്ട് മണിക്ക് നടക്കുന്ന സമർപ്പിത സംഗമത്തോടെ തിരുനാൾ സമാപിക്കും. കെസി മാത്യു കൂട്ടുമ്മേലാണ് തിരുനാൾ പ്രസുദേന്തി. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.