'പാകിസ്ഥാനികളെ തിരിച്ചറിഞ്ഞ് ഉടന്‍ നാടുകടത്തണം'; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

'പാകിസ്ഥാനികളെ തിരിച്ചറിഞ്ഞ് ഉടന്‍ നാടുകടത്തണം'; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പാകിസ്ഥാനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

പാകിസ്ഥാനികളെ ഇന്ത്യയില്‍ നിന്ന് തിരികെ അയയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. പാക് പൗരന്മാര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ചിട്ടുള്ള വിസയ്ക്ക് ഏപ്രില്‍ 27 വരെ മാത്രമേ കാലാവധിയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ വിസകള്‍ക്ക് ഏപ്രില്‍ 29 വരെയായിരിക്കും കാലാവധി. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.