മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനം: എസ്.എം.വൈ.എം ൻ്റെ നേതൃത്വത്തിൽ അർബുദ രോഗികൾക്ക് മുടി ദാനം ചെയ്ത് യുവതികൾ

മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനം: എസ്.എം.വൈ.എം ൻ്റെ നേതൃത്വത്തിൽ അർബുദ രോഗികൾക്ക് മുടി ദാനം ചെയ്ത് യുവതികൾ

പാലാ: മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എം.വൈ.എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ 10 ന് ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ച് ഹെയർ ഡോണേഷൻ ക്യാംപെയിൻ നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 16 യുവതികൾ അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തു. വനിതാദിനത്തിൽ യുവതികൾക്ക് മാതൃകയായവരെ രൂപത എസ് എം വൈ എം ഡയറക്ടർ ഫാ. സിറിൽ തയ്യിൽ അഭിനന്ദിച്ചു.

പാലാ രൂപത എസ് എം വൈ എം വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാംപെയിൻ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി എൻ ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഗാർഹിക പീഡനത്തിനെതിരെയുള്ള നിയമത്തെയും സ്ത്രീധനനിരോധന നിയമത്തെയും കുറിച്ച് വനിതാ സുരക്ഷാ ഓഫീസർ എന്ന നിലയിൽ തന്റെ ജീവിതത്തിലുണ്ടായ വിവിധ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.

ഇതോടൊപ്പം തന്നെ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾക്കായി ആരംഭിക്കുന്ന പിഎസ്‌സി ഓൺലൈൻ കോച്ചിങ്ങിൻ്റെ ഓറിയന്റേഷൻ ക്ലാസും നടത്തി. മുൻ പി.എസ്.സി മെമ്പറായിരുന്ന പ്രൊഫ. ലോപ്പെസ് മാത്യുവും പി.എസ്‌.സി ക്ലാസ് നയിക്കുന്ന നിധിൻ ചെറിയാനും പി.എസ്.സിക്ക് പഠിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ക്ലാസുകൾ എടുത്തു.

പാലാ രൂപത എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് തയ്യിൽ, ജോയിൻ്റ് ഡയറക്ടർ സിസ്റ്റർ ജോസ്മിത എസ് എം എസ്, റീജിയണൽ ബ്രദർ ഡാൻ കടുപ്പിൽ വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയ, പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, ജനറൽ സെക്രട്ടറി കെവിൻ ടോം, ജോയിൻ്റ് സെക്രട്ടറി ജുവൽ റാണി, സെക്രട്ടറി അമൽ ജോർജ്, ഡെപ്യൂട്ടി പ്രസിഡന്റ് ജോയൽ, കൗൺസിലർമാരായ നിഖിൽ ഫ്രാൻസിസ്, ടിയ ടെസ്സ് ജോർജ്, മുൻ പ്രസിഡന്റ് ബിബിൻ ബെന്നി ചാമക്കാലായിൽ, മുൻ വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.