കോവിഡ്: രാത്രികാലനിയന്ത്രണങ്ങളിലേക്ക് ഒമാന്‍

കോവിഡ്: രാത്രികാലനിയന്ത്രണങ്ങളിലേക്ക് ഒമാന്‍

മസ്കറ്റ്: കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങള്‍ രാത്രി എട്ട് മുതല്‍ അഞ്ച് വരെ താല്‍ക്കാലികമായി നിർത്തിവയ്ക്കാന്‍ തീരുമാനിച്ച് ഒമാന്‍. മാർച്ച് നാല് മുതല്‍ മാർച്ച് 20 വരെയാണ് നിയന്ത്രണങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. മാർച്ച് ഏഴ് മുതല്‍ 11 വരെ സ്കൂളുകളില്‍ ഇ ലേണിംഗ് പഠനം തുടരും.

കോവിഡ് വൈറസിന്റെ ജനിതക വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കർശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ഓ‍ർമ്മിപ്പിച്ചു. റസ്റ്ററന്റുകളും കഫേകളും ഹോം ഡെലിവറി സർവ്വീസുകളില്‍ ഉള്‍പ്പടെ മുന്‍കരുതലുകള്‍ ക‍ർശനമായി പിന്തുടരണം.

ഗ്യാസ് ഏജന്‍സികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മരുന്ന് ഫാർമസികള്‍ തുടങ്ങി അവശ്യ സർവ്വീസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്കൂളുകളുകളില്‍ ഇ ലേണിംഗ് തന്നെ തുടരും. സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും തീരുമാനങ്ങളെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.