പാകിസ്ഥാനില്‍ ആഭ്യന്തര കലാപമെന്ന് റിപ്പോര്‍ട്ട്; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

പാകിസ്ഥാനില്‍ ആഭ്യന്തര കലാപമെന്ന് റിപ്പോര്‍ട്ട്; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ആഭ്യന്തര കലാപമെന്ന് റിപ്പോര്‍ട്ട്. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കിയെന്നാണ് സൂചന.
ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പ് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 

സായുധരായ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ച ബലൂച് ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് ഒരു വലിയ ആഭ്യന്തര യുദ്ധമായി വളര്‍ന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്നൂര്‍, കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.