ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചിയിലെ ടേക്ക്ഓഫ് കണ്‍സള്‍ട്ടന്‍സി സിഇഒ കാര്‍ത്തിക പ്രദീപാണ് പിടിയിലായത്. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നാണ് കാര്‍ത്തികയെ പിടികൂടിയത്.

യു.കെ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പല ഉദ്യോഗാര്‍ത്ഥികളെയും കബളിപ്പിച്ചെന്നാണ് കേസ്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മൂന്ന് മുതല്‍ എട്ട് ലക്ഷം രൂപവരെ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ട്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫീസ് പൂട്ടി കഴിഞ്ഞമാസം കാര്‍ത്തിക മുങ്ങുകയായിരുന്നു.

ഉക്രെയിനില്‍ ഡോക്ടര്‍ എന്ന പേരില്‍ കാര്‍ത്തിക തട്ടിപ്പ് ചെയ്തതായാണ് അറിയുന്നത്. ഇന്നലെ രാത്രി കാര്‍ത്തികയെ കൊച്ചിയില്‍ എത്തിച്ചിരുന്നു. വിവരമറിഞ്ഞ് തട്ടിപ്പിനിരയായവരും സ്റ്റേഷനില്‍ എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.