'രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താന്‍ ചിലര്‍ ശ്രമിക്കുന്നു': കെ.സുധാകരന്‍

'രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താന്‍ ചിലര്‍ ശ്രമിക്കുന്നു': കെ.സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന യാതൊരു നിര്‍ദേശവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍. പുതിയ പേരുകള്‍ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും അദേഹം പറഞ്ഞു.

'എനിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലയോ എന്ന് ഞാന്‍ അല്ലേ പറയേണ്ടത്. എന്ത് ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചു വയ്‌ക്കേണ്ട കാര്യം എന്താണ്.

 ആരോഗ്യ പ്രശ്നം ഉണ്ടെന്ന് ചിലര്‍ മനപൂര്‍വം പറഞ്ഞു പരത്തുന്നു. രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പിന്നില്‍ സംസ്ഥാനത്തെ ഒരു നേതാവാണ്' - സുധാകരന്‍ വ്യക്തമാക്കി.

തന്നെ മാറ്റണമെങ്കില്‍ ഡല്‍ഹിക്ക് വിളിപ്പിക്കേണ്ട കാര്യമില്ല. പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയും. പാര്‍ട്ടി കാര്യങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഒന്നര മണിക്കൂര്‍ സംസാരിച്ചിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്‌തെന്നും കെ. സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.